Latest Updates

  തദ്ദേശീയമായി വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ അധിഷ്ഠിത കോവിഡ് വാക്‌സിന്‍ പുറത്തിറക്കാനൊരുങ്ങി ഇന്ത്യ. ഇതിനായുള്ള തയ്യാറെടുപ്പിന്  കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതായാണ് സൂചന. രാജ്യത്തിന്റെ വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് ഇത് നല്‍കാനാണ് സാധ്യത. 

ഗവണ്‍മെന്റിന്റെ നിരന്തരമായ ചര്‍ച്ചകളെത്തുടര്‍ന്ന് തങ്ങളുടെ COVID-19 വാക്സിന്റെ വില 265 രൂപയായി കുറയ്ക്കാന്‍ സൈഡസ് കാഡില സമ്മതിച്ചിട്ടുണ്ട് . സൈഡസ് കാഡിലയുടെ ZyCov-D ആണ് 12 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള കുത്തിവയ്പ്പിനായി ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റര്‍ ആദ്യമായി അംഗീകരിച്ച വാക്‌സിന്‍. സൂചി രഹിത വാക്സിന്‍ നല്‍കുന്നതിന്, ഓരോ ഡോസിനും  93 വിലയുള്ള ഡിസ്‌പോസിബിള്‍ പെയിന്‍ലെസ് ജെറ്റ് ആപ്ലിക്കേറ്റര്‍ ആവശ്യമാണ്, ഇത് ഒരു ഡോസിന് 358 രൂപയാകും.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫാര്‍മ കമ്പനി നേരത്തെ മൂന്ന് ഡോസ് സമ്പ്രദായത്തിന് 1,900 രൂപ വില നിര്‍ദ്ദേശിച്ചിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഗവണ്‍മെന്റിന്റെ ആവര്‍ത്തിച്ചുള്ള ചര്‍ച്ചകളെത്തുടര്‍ന്ന് ഡിസ്‌പോസിബിള്‍ ജെറ്റ് ആപ്ലിക്കേറ്ററിന്റെ വിലയായ 93 രൂപ ഉള്‍പ്പെടുന്ന ഓരോ ഡോസിനും കമ്പനി 358 രൂപയായി വില കുറച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  മൂന്ന് ഡോസുകളും 28 ദിവസത്തെ ഇടവേളയില്‍ നല്‍കണം. സൂചി രഹിത COVID-19 വാക്‌സിന്‍ ZyCoV-D ന് ഓഗസ്റ്റ് 20 ന് ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടുണ്ട്. 

Get Newsletter

Advertisement

PREVIOUS Choice